#Excise | വേലി തന്നെ വിളവ് തിന്നുന്നു; എക്സൈസ് വാഹനത്തിൽ മദ്യക്കുപ്പിയും അനധികൃത പണവും, പിടിച്ചെടുത്ത് വിജിലൻസ് സംഘം

#Excise | വേലി തന്നെ വിളവ് തിന്നുന്നു; എക്സൈസ് വാഹനത്തിൽ മദ്യക്കുപ്പിയും അനധികൃത പണവും, പിടിച്ചെടുത്ത് വിജിലൻസ് സംഘം
Dec 24, 2024 08:33 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) തൃശൂരിൽ എക്സൈസ് ഓഫീസറുടെ പക്കൽനിന്ന് അനധികൃത പണവും വാഹനത്തിൽനിന്ന് 10 കുപ്പി മദ്യവും പിടികൂടി.

തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മദ്യവും പണവും പിടികൂടിയത്.

ഇൻസ്പെക്ടറുടെ കൈയിൽ നിന്ന് 32,000 രൂപയും വാഹനത്തിൽനിന്ന് 42,000 രൂപയും കണ്ടെത്തി.

വിജിലൻസ് ഡിവൈഎസ്പി. ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണവും മദ്യവും കണ്ടെത്തിയത്.

ഉദ്യോഗസ്ഥർക്കിടയിലെ അഴിമതി കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക ടീമാണ് പരിശോധന നടത്തിയത്.

4000 രൂപയാണ് തന്റെ കൈവശം ഉള്ളതെന്നായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥൻ വിജിലൻസ് സംഘത്തോട് പറഞ്ഞത്. ഓഫീസിലെ കണക്കിൽ രേഖപ്പെടുത്തിയതും ഇതേ തുകയായിരുന്നു.

തുടർന്നു നടത്തിയ പരിശോധനയിൽ ഓഫീസിൽനിന്ന് 36,000 രൂപ കണ്ടെത്തി. 32,000 രൂപ അധികമുള്ളതാണെന്ന് വ്യക്തമായി.

തുടർന്നായിരുന്നു ഔദ്യോ​ഗിക വാഹനത്തിൽ പരിശോധന. വണ്ടിയുടെ കാർപെറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് 42,000 രൂപയും 9.5 ലിറ്റർ മദ്യവും കണ്ടെത്തിയത്.

#hedge #itself #eats #crop #Vigilance #team #seizedliquor #bottle #illegal #money #excise #vehicle

Next TV

Related Stories
#sexracket | പിടിയിലായത് കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ സംഘം: നടത്തിപ്പുകാരന് കിട്ടിയത് 1.68 കോടി രൂപ!

Dec 25, 2024 09:11 PM

#sexracket | പിടിയിലായത് കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ സംഘം: നടത്തിപ്പുകാരന് കിട്ടിയത് 1.68 കോടി രൂപ!

മൂന്ന് മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്....

Read More >>
#drowned |  കണ്ണൂരിൽ  സുഹൃത്തുക്കളോടൊപ്പം  മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Dec 25, 2024 08:51 PM

#drowned | കണ്ണൂരിൽ സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പഴശ്ശി ഇറിഗേഷൻ്റെ അധിനതയിലുള്ള തുറങ്കത്തിൽ ഇന്ന് ഉച്ചയോടെയാണ് റാഷിദ് സുഹൃത്തുക്കളോടപ്പം മീൻ പിടിക്കാൻ പോയതെന്ന്...

Read More >>
#Christmascelebration | ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം: എസ്‌ഐക്കെതിരെ സിപിഐഎം, വിമര്‍ശനങ്ങള്‍ക്കിടെ എസ്.ഐ അവധിയിൽ പ്രവേശിച്ചു

Dec 25, 2024 08:37 PM

#Christmascelebration | ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം: എസ്‌ഐക്കെതിരെ സിപിഐഎം, വിമര്‍ശനങ്ങള്‍ക്കിടെ എസ്.ഐ അവധിയിൽ പ്രവേശിച്ചു

കരോള്‍ മുടങ്ങിയതോടെ കമ്മിറ്റിക്കാര്‍ സുരേഷ് ഗോപി എംപിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. എസ്ഐക്ക് ഫോണ്‍ കൊടുക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടെങ്കിലും...

Read More >>
#accident | നിയന്ത്രണം തെറ്റി റോഡിൽവീണു; തലയിലൂടെ ലോറി കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

Dec 25, 2024 08:13 PM

#accident | നിയന്ത്രണം തെറ്റി റോഡിൽവീണു; തലയിലൂടെ ലോറി കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

ഇതോടെ പിറകെ വന്ന ലോറി യുവാവിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. യുവാവ് തത്ക്ഷണം...

Read More >>
#murder | മദ്യപാനത്തിനിടെ തർക്കം; ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു, ആറുപേർ അറസ്റ്റിൽ

Dec 25, 2024 07:46 PM

#murder | മദ്യപാനത്തിനിടെ തർക്കം; ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു, ആറുപേർ അറസ്റ്റിൽ

പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും...

Read More >>
Top Stories